കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം മണീട് ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ശിവഗിരി ഗുരുകുലം തീർത്ഥാടന പദയാത്ര 23 ന് മണീട് ഗുരുദേവക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 30ന് ശിവഗിരിയിൽ എത്തിച്ചേരും. 23 രാവിലെ 11 മണിക്ക് മണീട് തീർത്ഥാടന നഗരിയിൽ ചേരുന്ന സമ്മേളനം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളയിൽ അദ്ധ്യക്ഷത വഹിക്കും. മണീട് പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് മുഖ്യപ്രഭാഷണം നടത്തും. ശിവഗിരി മഠം തന്ത്രിയും സന്യാസി ശ്രേഷ്ഠനുമായ ശിവനാരായണ തീർത്ഥസ്വാമികൾ പദയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. പദയാത്രയുടെ ക്യാപ്ടൻ ബിജു അത്തിക്കാട്ടുകുഴിക്ക് കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി.സത്യൻ ചേരിക്കവാഴയിൽ പീതപതാക കൈമാറും. ഷാജി കെ.എ. കാപ്പുംകുഴി, മിനി തങ്കപ്പൻ, മിനു മോൻസി, മോഹനൻ, രാജു മഠത്തിൽ, എം.ടി. ബിജു, രാജു,രവീന്ദ്രൻ, മനോജ് പാത്തിക്കൽ എന്നിവർ സംസാരിക്കും.