rachana

കൊച്ചി: യോഗക്ഷേമസഭ ജില്ലാ കലാമേളയായ 'നവനീതം 2023" സ്റ്റേജ് മത്സരങ്ങൾ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ക്യാമ്പസിലെ 15 വേദികളിൽ 24ന് നടക്കും. കുട്ടികൾ മുതൽ 80 വയസുവരെയുള്ള രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന മേള രാവിലെ 8.30ന് റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം നാടകകൃത്ത് ശ്രൂമൂലനഗരം മോഹൻ നിർവഹിക്കും. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി പ്രസംഗിക്കും. സമാപനസമ്മേളനം യോഗക്ഷേമസഭാ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ

ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. രചനാമത്സരങ്ങൾ ഈ മാസം മൂന്നിന് കാലടി ശ്രീകൃഷ്ണസ്വാമി മണ്ഡപത്തിൽ പൂർത്തിയായിരുന്നു.