കൂത്താട്ടുകുളം: ഇലഞ്ഞി വിസാറ്റ് എൻജിനിയറിംഗ് കോളേജും ആർട്സ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്മസ് - നവവത്സര സന്ദേശറാലി “സാന്ത ഇൻ ടൗൺ” സമാപിച്ചു. അനൂപ് ജേക്കബ് എം.എൽ.എ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പിറവം നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് സന്ദേശം നൽകി. ഇലഞ്ഞിയിൽ പഞ്ചായത്ത് അംഗം സന്തോഷ് കോരപ്പിള്ള, ലയൺസ് ക്ലബ് പ്രസിഡന്റ് ജെയിംസ് എന്നിവർ ചേർന്ന് റാലിയെ സ്വീകരിച്ചു. മോനിപ്പള്ളിയിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപും ഉഴവൂരിൽ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചനും രാമപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും സ്വീകരിച്ചു. സമാപന സമ്മേളനം കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, വൈസ് പ്രസിഡന്റ് എം.പി. ജോസഫ് എന്നിവർ പങ്കെടുത്തു.