y

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. പ്രിൻസിപ്പൽ എം. ആർ. രാഖി പ്രിൻസ് സ്വാഗത പ്രസംഗം നടത്തി. ഫാ. ഐസൽ പൗലോസ് ക്രിസ്മസ് സന്ദേശം പങ്കുവച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ജിംജൂ പത്രോസ്, കെ.എസ്. ദർശന, മാനേജർ എം.എൻ. ദിവാകരൻ, കെ.ജി. ഇൻചാർജ് ബെറ്റ്ലൂണ ബേസിൽ, രാധാമണി എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.