ആലങ്ങാട്: സർവകലാശാലകളിലെ കാവിവത്കരണവും ജനാധിപത്യവിരുദ്ധ നിലപാടുമായി കേരളത്തിന് അപമാനമായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ പിൻവലിക്കുക എന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ആലങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവർണറുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധസമരം കളമശേരി മണ്ഡലം സെക്രട്ടറി കെ.എ.അൻഷാദ് ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ ജിതിൻ മേച്ചേരി അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ സലിം, മേഖലാ സെക്രട്ടറി സി.പി. ഷെഫീഖ് , മഞ്ജു സജീവ്, ശ്രുതികുമാർ, ഷിബു തിരുവല്ലൂർ, ബിബിൻ, ബിജു, ആൻസൺ കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.