
കൊച്ചി : വികസിത് ഭാരത് സങ്കൽപ്പ് യാത്രയ്ക്ക് ഇടപ്പള്ളി ദേവൻകുളങ്ങരയിൽസ്വീകരണം
നൽകി. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു, , നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.പി ശങ്കരൻ കുട്ടി, മണ്ഡലം പ്രസിഡന്റ് പ്രസ്റ്റി പ്രസന്നൻ, സോഷ്യലിസ്റ്റ് ജനതാ ദൾ ജില്ലാ പ്രസിഡന്റ് ജോഷി തോമസ്, കർഷക മോർച്ച പാലാരിവട്ടം മണ്ഡലം പ്രസിഡന്റ് കെ. എ. ഭാനു വിക്രമൻ, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീകുമാർ നേരിയംകോട്ട് തുടങ്ങിയവർ പങ്കെടുത്തു. എം. സ്മിതി പ്രതിജ്ഞാവാചകം ചൊല്ലി.