വരാപ്പുഴ: കെ.എസ്.യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വരാപ്പുഴ മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. കെ.പി. ധനപാലൻ ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി ജന.സെക്രട്ടറി കെ.എ. അഗസ്റ്റിൻ, പറവൂർ ബ്ലോക്ക് പ്രസിഡന്റ് റെജി, വരാപ്പുഴ മണ്ഡലം പ്രസിഡന്റ് വിജു ചുള്ളിക്കാട്, രാജേഷ് ചീയ്യേടത്ത്, പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, കെ.എസ്. മുഹമ്മദ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മേഴ്സി ജോണി, ബ്ലോക്ക് മെമ്പർമാരായ റാണി മത്തായി, ഹാൻസൻ മാത്യു ,പഞ്ചായത്ത് അംഗങ്ങളായ ജോൺസൺ പുനത്തിൽ, ബെർലി പാവനത്തറ, അമ്പിളി സജീവൻ, ജാൻസി ടോമി, മിനി ബോബൻ തുടങ്ങിയവർ പങ്കെടുത്തു.