obiturary
മീരാവു

മൂവാറ്റുപുഴ: വാഹനാപകടത്തിൽ മകൻ ഷിയാസ് (40) മരിച്ചതിന്റെ നാലാംദിവസം പിതാവും മരിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി താണിച്ചുവട്ടിൽ മീരാവുവാണ് (63) മരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: സുഹറ. മറ്റു മക്കൾ: ഷിഹാബ്, സിറാജ്, ഷിജ. മരുമക്കൾ: നൗഫി, അജ്മി, അസ്ന, നിയാസ്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പേഴയ്ക്കാപ്പിള്ളി - തട്ടുപറമ്പ് റോഡിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് മീരാവുവിന്റെ മകനും പായിപ്ര സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റുമായ ഷിയാസ് മരിച്ചത്.