ആലങ്ങാട്: എൻ.ഡി.എ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ജന സമ്പർക്കയാത്രയുടെ ഭാഗമായി കരുമാല്ലൂർ ഈസ്റ്റ് ഏരിയയിൽ നടന്ന പരിപാടി സംസ്ഥാന സമിതി അംഗം കെ.പി.രാജൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കെ. ശിവൻ, മണ്ഡലം വൈസ് പ്രസിഡന്റ് സി.ജി. സന്തോഷ്, മഹിള മോർച്ച മണ്ഡലംപ്രസിഡന്റ് മായാ പ്രകാശൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജന. സെക്രട്ടറി ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.