കൊച്ചി: കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധർമ്മപ്രബോധിനി സഭ ഗുരുവരമഠത്തിലെ മണ്ഡലപൂജ സമർപ്പണം 25, 26 തീയതികളിൽ നടത്തും. 25ന് രാവിലെ 5.50ന് നിർമ്മാല്യം, 6.15ന് സഭാ പ്രസിഡന്റ് പി.ഡി. ലജീഷ് പതാക ഉയർത്തും. വൈകിട്ട് 6.50ന് ദീപാരാധന, തുലാഭാരം, 8ന് നേർച്ചത്താലം എഴുന്നള്ളിപ്പ്.
26ന് വെളുപ്പിന് 5ന് ഗണപതിഹോമം, 5.50ന് നിർമ്മാല്യദർശനം, 7ന് മഹാമൃത്യുഞ്ജയഹോമം തുടർന്ന് ഗുരുപുഷ്പാഞ്ജലി, 9ന് ശാരദാംബിക വേദാന്തപഠനക്ളാസ് വിദ്യാർത്ഥികളുടെ പ്രാർത്ഥന, തുടർന്ന് വല്ലയിൽ തങ്കപ്പൻ ശാന്തി, അരുണിമ, ഡോ. അനുലക്ഷ്മി എന്നിവരെ ആദരിക്കും. 10.15ന് പി.കെ. മധു ശാന്തിയുടെ പ്രഭാഷണം, 12ന് സമൂഹസദ്യ ടി.കെ. മോഹനൻ താന്നിക്കാട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭജൻസ്, വൈകിട്ട് 7ന് ദീപാരാധന, 8ന് നാട്ടുതാലപ്പൊലി.