roppi

കൊച്ചി: സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, പാഴ്‌സി, സിഖ്, ജൈന വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ന്യൂനപക്ഷകമ്മിഷൻ അടുത്തമാസം എറണാകുളത്ത് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. വിദ്യാഭ്യാസ സാമ്പത്തിക സാമൂഹിക പശ്ചാത്തലങ്ങൾ വിലയിരുത്തി അഭിപ്രായ രൂപീകരണം നടത്തി നിർദ്ദേശങ്ങൾ സർക്കാറിന് സമർപ്പിക്കും. കേരള മീഡിയ അക്കാ‌ഡമിയുമായി ചേർന്നാണ് സർവേ. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദിന്റെ അദ്ധ്യക്ഷതയിൽ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ,​ ബുദ്ധ ഭാരത് സംഘ് സംസ്ഥാന സെക്രട്ടറി വിജയൻ മാമ്മൂട്, വയനാട് ജൈൻ സേവാ സമാജ് ഡയറക്ടർ മഹേന്ദ്ര കുമാർഎന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.