1

മട്ടാഞ്ചേരി: പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണവും തോപുംപടി- പള്ളുരുത്തി യൂണിറ്റുകളുടെ രൂപീകരണവും നടന്നു. പ്രസിഡന്റ് കെ.വി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ജനാർദ്ദനപിള്ള ഉദ്ഘാടനം ചെയ്തു. സി. കെ. ജോസഫ്, ആൻസൽ സേവ്യർ, ചാൾസ് ബ്രോമസ്, എ. ജി. ജോയ്, ചാക്കോച്ചൻ എന്നിവർ സംബന്ധിച്ചു. തോപ്പുംപടി യൂണിറ്റ് കൺവീനറായി സന്തോഷ് സി.പി.യെയും സെക്രട്ടറിയായി രാജീവ് പി.ടി.യെയും പള്ളുരുത്തി യൂണിറ്റ് കൺവീനറായി ഫെലിക്സ് ജോർജിനെയും സെക്രട്ടറിയായി ആന്റണി ടി. എ.യെയും തിരഞ്ഞെടുത്തു.