പെരുമ്പാവൂർ: വണ്ടിപ്പെരിയാറിലെ ബാലികയുടെ ഘാതകന് ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിക്കുന്ന തരത്തിൽ അന്വേഷണം നടത്താത്ത പൊലീസിന്റെ പിടിപ്പുകേടിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐമുറി കവലയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ പോളിടെക്‌നിക് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കെ.എസ്.യു ഭാരവാഹികൾക്ക് സ്വീകരണം നൽകി. അനുമോദന സമ്മേളനം കെ.പി.സി.സി മുൻ സെക്രട്ടറി ടി.എം. സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മോളി തോമസ്, കോടനാട് മണ്ഡലം പ്രസിഡന്റ് എൽദോ പാത്തിക്കൽ, ബ്ലോക്ക് സെക്രട്ടറിമാരായ തോമസ് പൊട്ടോളി, എം.ഒ. ജോസ്, ഐ.എൻ. ടി.യു.സി. മണ്ഡലം പ്രസിഡന്റ് ബാബു പൂവത്തുംവീടൻ, സി.ജെ. റാഫേൽ തുടങ്ങിയവർ സംസാരിച്ചു.