പെരുമ്പാവൂർ: പുത്തൻ ഇന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലാ സമിതി നടത്തുന്ന ഗ്രാമശാസ്ത്ര ജാഥയ്ക്ക് തുടക്കം. ഒക്കൽ ശ്രീനാരയണ ബി.എഡ് കോളേജിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എം. സംഗമേശൻ, എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖാ പ്രസിഡന്റ് എം.ബി. രാജൻ, ഹരിഗോവിന്ദ് എസ്. മേനോൻ, കെ.വി. ഗായത്രി എന്നിവർ സംസാരിച്ചു.