പെരുമ്പാവൂർ: വളയൻചിറങ്ങര ശ്രീശങ്കരവിദ്യാപീഠം കോളേജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ലേണിംഗ് സപ്പോർട്ട് സെന്റർ ആരംഭിച്ചു. നാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലെ പ്രൈവറ്റ് ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ പഠനത്തിന്റെ ഭാഗമായുള്ള ക്ലാസുകളാണ് നടക്കുന്നത്. അറബിക്ക്, സോഷ്യോളജി, മലയാളം, ഹിന്ദി, കോമേഴ്‌സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരതലത്തിൽ സർവകലാശാലയിൽ രജിസ്റ്റർ ചെയ്തു പഠനകേന്ദ്രം തിരഞ്ഞെടുത്തവർക്ക് കോളേജിൽ ക്ലാസ് നടത്തും. ശ്രീശങ്കരവിദ്യാപീഠം കോളേജിലെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനവും ബിരുദ വിദ്യാർത്ഥികൾക്കും ബിരുദാനന്തര വിദ്യാർത്ഥികൾക്കും പ്രത്യേക ഓറിയന്റേഷനും സംഘടിപ്പിച്ചു.