കുറുപ്പംപടി: ജനകീയാസൂത്രണ പദ്ധതി പ്രകാരം മുടക്കുഴ പഞ്ചായത്തിലെ കർഷകർക്ക് പച്ചക്കറി തൈകൾക്കു പുറമെ തൈകൾ വയ്ക്കുന്നതിന് ചട്ടികളും വളവും നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, കെ.ജെ. മാത്യു, ജോസ് എ. പോൾ, റോഷ്നി എൽദോ, പി.എസ്. സുനിത്ത്, കൃഷി ഓഫീസർ ഹാജിറ, കൃഷി അസിസ്റ്റന്റ് പ്രീതി, ജോളി കെ.ജോസ് എന്നിവർ സംസാരിച്ചു.