പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് നെടുംതോട് നിള ലൈബ്രറിക്ക് അനുവദിച്ച പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ നിള ഭാരവാഹികൾക്ക് വെങ്ങോല സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് കൈമാറി. ലൈബ്രറി പ്രസിഡന്റ് എം.എ. മുഹമ്മദാലിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം.എ. ഹമീദ്, അൻവർ പി. സെയ്ത്, എം.എം.റഫീക്ക്, നിസാർ ചങ്ങഞ്ചേരി, പി.എ. സിറാജ്, കെ.ഇ. ഷാജഹാൻ, എം.പി. ബഷീർ, എം. വി. മധുലാൽ, എം.എം. അബ്ദുൽ സലിം എന്നിവർ സംസാരിച്ചു.