പെരുമ്പാവൂർ: ബി.എസ്.എൻ.എൽ പെൻഷണേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ ഏരിയാ വാർഷിക സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി പി.എസ്. പീതാംബരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ആർ. ജയപ്രകാശ് , പി.വി. ആന്റപ്പൻ,
എ.കെ. വിശ്വംഭരൻ, എം.പി. വീരാൻ, പി.എസ്. ഹരിദാസ്, പി.കെ.മത്തായി, പി.എസ്. സുരേന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ നായർ, കെ.എൻ. പ്രഭാകരൻ, പി.എ. ശശിധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എസ്. ഹരിദാസ് .(പ്രസിഡന്റ്,), കെ.ആർ. ജയപ്രകാശ്. (സെക്രട്ടറി ), പി.വി. ആന്റപ്പൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.