കൊച്ചി: ആദ്യമായി ചലച്ചിത്രരംഗത്തെത്തുന്ന നിർമ്മാതാക്കൾക്കും ടെക്നീഷ്യൻമാർക്കും മാർഗനിർദ്ദേശങ്ങളും സാമ്പത്തികസഹായവും നല്കാൻ പ്രൊഡ്യൂസേഴ്സ് ആൻഡ് ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷനും വ്യൂ ഓൺ സിനിമാസ് ഫിലിം കമ്മ്യൂണിറ്റിയും കൈകോർക്കുന്നു. സിനിമയിലെ നഷ്ടസാദ്ധ്യതകൾ കുറയ്ക്കുകയെന്നതാണ് പ്രധാനലക്ഷ്യം. കുട്ടികളിൽ ഉൾപ്പെടെ ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ലഹരിവിരുദ്ധസന്ദേശം നല്കുന്ന സിനിമയ്ക്കാണ് പ്രഥമപരിഗണനയെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.ടി. എബ്രഹാം,​ വ്യൂ ഓൺ എം.ഡി അരുൺ ഗോപിനാഥ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

11വയസുകാരി അൻസു മരിയ സംവിധാനം നിർവഹിച്ച് 100 ഭാഷകളിൽ ഡബ് ചെയ്ത് ഒ.ടി.ടി റിലീസ് ചെയ്യുന്ന സിനിമയാണ് ആദ്യ പദ്ധതി. നടീനടന്മാരുൾപ്പെടെ എല്ലാവരും പുതുമുഖങ്ങളായ അഴക് മച്ചാൻ എന്ന സിനിമ ഉടൻ റിലീസ് ചെയ്യും.