കാലടി: ശ്രീരാമകൃഷ്ണ മിഷൻ രാജ്യത്തെ സേവന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തികവർഷം 1171.61 കോടി രൂപ ചെലവിട്ടതായി വാർഷിക റിപ്പോർട്ട്. വൈദ്യസഹായം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് കൂടുതൽ സേവനപ്രവർത്തനങ്ങൾ നടത്തിയത്. ഇന്ത്യയിലെ മിഷന്റെ 224 കേന്ദ്രങ്ങളും സഹകേന്ദ്രങ്ങളും വഴിയാണ് സേവനപ്രവർത്തനങ്ങൾ നടപ്പാക്കിയത്. ഇന്ത്യയ്ക്ക് പുറമെ 24 രാജ്യങ്ങളിലെ 96 സെന്ററുകൾ വഴിയും വിവിധ സേവാപ്രവർത്തനങ്ങൾ നടത്തിയതായി ശ്രീരാമകൃഷ്ണ മിഷൻ ജനറൽ സെക്രട്ടറി സ്വാമി സുവീരാനന്ദ പറഞ്ഞു.