വൈപ്പിൻ: വൈപ്പിൻകര അയ്യമ്പിള്ളി സാധുസംരക്ഷണ സംഘത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം 26ന് വൈകിട്ട് 4ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. അയ്യമ്പിള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി ഓ‌ഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംഘം പ്രസിഡന്റ് വി.എൻ. തമ്പി അദ്ധ്യക്ഷത വഹിക്കും.