വൈപ്പിൻ: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി വാർഷിക പൊതുയോഗവും സാംസ്‌കാരിക സമ്മേളനവും സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ പോൾ ജെ. മാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ബി.കെ. തങ്കകുമാർ, ഹരി ക്ലാസിക്, ജോണി വൈപ്പിൻ, ടൈറ്റസ് പൂപ്പാടി, സെബി ഞാറക്കൽ, രതീഷ് ബാബു, റോസിലി ജോസഫ്, ടി.പി. സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു.
ജനറൽ കൺവീനർ ജോളി ജോസഫ്, കൺവീനർ ആന്റണി പുന്നത്തറ, ജോസഫ് നരിക്കുളം, ടി.ആർ. ദേവൻ, എം. രാജഗോപാൽ, ഫ്രാൻസിസ് അറക്കൽ, എൻ.ജി. ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.