കൊച്ചി: കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അഞ്ജു ആചാര്യ, കെ.എസ്. സൂരജ, ഇ.എൻ. ശാന്തി, അജിത പ്രഭാകരൻ എന്നിവർ ചേർന്നൊരുക്കുന്ന സംഘ കലാപ്രദർശനം എറണാകുളം ഡർബാർഹാൾ കലാകേന്ദ്രത്തിൽ ഇന്ന് മുതൽ 30വരെ നടക്കും. പ്രദർശനസമയം രാവിലെ 11 മുതൽ വൈകിട്ട് 7 വരെ. കെ.എസ്. സൂരജയുടെ പ്രദർശനത്തോടെയാണ് തുടക്കം. അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത്,
സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ടെൻസിംഗ് ജോസഫാണ് ക്യൂറേറ്റർ.