കോലഞ്ചേരി: തോന്നിക്ക ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രദക്ഷിണവഴിയുടെ ശിലാസ്ഥാപനം മുഖ്യകാർമ്മികൻ തന്ത്റി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് നിർവഹിച്ചു. മേൽശാന്തി വി.എൻ. ഹരി, ക്ഷേത്രം ഭാരവാഹികളായ പി.പി. വിജയകുമാർ, രാജേഷ് കല്ലിങ്കൽ, സജീവ് നമ്പ്യാർ, രതീഷ് കരിപ്പാൽ, കൃഷ്ണൻകുട്ടി പന്തലുമാവുങ്കൽ, ഷിജു ചക്കുങ്കൽ, സന്തോഷ് മഞ്ഞാംകുഴി, രാജൻ അമ്പാടി, ബിജു ആനന്ദ്, അജി കുറിമ​റ്റത്തിക്കുടി എന്നിവർ സംബന്ധിച്ചു. സുധാകരൻ കരിപ്പറമ്പിലാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്.