കിഴക്കമ്പലം: മൂന്ന് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറി​ട്ടിയുടെ ചെമ്പറക്കി പദ്ധതിക്ക് 38.04 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. കിഴക്കമ്പലം, കുന്നത്തുനാട്, വാഴക്കുളം പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലടക്കം ഇതോടെ സമൃദ്ധമായി കുടിവെള്ളമെത്തിക്കാൻ കഴിയും. ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്ലാന്റ് ഉടനടി പ്രവർത്തന സജ്ജമാക്കുമെന്ന് എം.എൽ.എ അറിയിച്ചു.