പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് റിസർച്ച് സെന്റർ ഉദ്ഘാടനം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ ഓൺലൈനിലൂടെ നിർവഹിച്ചു. കോളേജ് മാനേജർ പ്രൊഫ. ഡോ.വി.ആർ. പ്രകാശം അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. കെ.എം. സുധാകരൻ ഗവേഷണകേന്ദ്രത്തിന്റെ ഫലകം അനാച്ഛാദനം ചെയ്തു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ്, സെക്രട്ടറി ഡി. സുനിൽകുമാർ, എം.ജി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് മേധാവി പ്രൊഫ. ഡോ. ജെ.വി. ആശ. പ്രിൻസിപ്പൽ ഡോ. പി.എസ്. സുസ്മിത, ഡോ. ഒ.എസ്. ആശ. കെ.ആർ. സീജ, ഡോ. സി.കെ. ശങ്കരൻ നായർ, ടി.ആർ. പ്രകാശൻ, ഡോ. കെ.എസ്. കൃഷ്ണകുമാർ, ആഷ്ലി ജോയി എന്നിവർ സംസാരിച്ചു. ഗവേഷണ കേന്ദ്രത്തിലെ റിസർച്ച് ഗൈഡുകളായ ഡോ. പി.എസ്. സുസ്മിത, ഡോ.റിനു വി. ആന്റണി എന്നിവരെ ആദരിച്ചു.