ഫോർട്ട് കൊച്ചി: ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് 31 ന് നടക്കുന്ന ന്യൂ ഇയർ ആഘോഷങ്ങൾ പൂർത്തീകരിക്കുമ്പോൾ ഏറെ വൈകുന്നതിനാൽ പുതുവർഷ ദിനമായ ജനുവരി ഒന്നിന് കൊച്ചി താലൂക്കിൽ പ്രാദേശിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ. ജി. ഒ അസോസിയേഷൻ കൊച്ചി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മുൻ വർഷങ്ങളിൽ പുതുവർഷ ദിനം കൊച്ചി താലൂക്കിൽ പ്രാദേശിക അവധി അനുവദിക്കാറുണ്ടായിരുന്നത് പുന:സ്ഥാപിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് സി. പി. ഇഗ്നേഷ്യസ് , ബ്രാഞ്ച് സെക്രട്ടറി സാജു ഉമ്മൻ എന്നിവരോടൊപ്പം ജില്ലാ ട്രഷറർ ബേസിൽ ജോസഫ് , സംസ്ഥാന കമ്മിറ്റി അംഗം ബേസിൽ വർഗീസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അനീഷ്, മാക്സൺ, സിവിൽ സ്റ്റേഷൻ ബ്രാഞ്ച് ഭാരവാഹികളായ സനന്ദ് എ.എൻ, റിന്റൊ മിൽട്ടൻ, നിശാന്ത് മോഹൻ എന്നിവർ നേതൃത്വം നൽകി.