aiyf
ഗവർണറെ പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഗവർണറെ പിൻവലിക്കുക, ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് ബോട്ട് ജെട്ടി ജംഗ്ഷനിൽ ആരിഫ് മുഹമ്മദ് ഖാന്റെ കോലംകത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.കെ. രാജേഷ് അദ്ധ്യഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ആൽവിൻ സേവ്യർ, റോക്കി ജിബിൻ, കെ.ആർ. പ്രതീഷ്, പി.കെ. ഷിഫാസ്, വി.എസ്. സുനിൽകുമാർ, നിമിഷ രാജു, ഷൈജിമോൾ, ബേസിൽ ജോൺ, അനൂപ്, ടി.കെ. ജയേഷ്, സലിം ഹസൻ, നികേഷ് എന്നിവർ പ്രസംഗിച്ചു.