കോലഞ്ചേരി: യൂത്ത് കോൺഗ്രസ് പ്രവർത്തുകർക്കുനേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പട്ടിമ​റ്റം, പുത്തൻകുരിശ് ബ്ലോക്ക് കമ്മി​റ്റികളുടെ നേതൃത്വത്തിൽ കുന്നത്തുനാട് പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പട്ടിമ​റ്റം ബ്ലോക്ക് പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീ​റ്റർ. ഡി.സി.സി സെക്രട്ടറിമാരായ സി.പി. ജോയ്, ടി.എച്ച്. അബ്ദുൽ ജബ്ബാർ, സുജിത് പോൾ, കെ.വി. ആന്റണി, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, കെ.ജി. മന്മഥൻ, ജെയിംസ് പാറക്കാട്ടിൽ, എ.പി. കുഞ്ഞു മുഹമ്മദ്, ഹനീഫ കുഴുപ്പിള്ളി, കെ.എം. പരീത് പിള്ള, വി.എം. ജോർജ്, ജോളി ബേബി, ശ്രീജ അശോകൻ എന്നിവർ സംസാരിച്ചു.