g-jayapal-khra
ജി.ജയപാൽ.

കൊച്ചി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന പ്രസിഡന്റായി ജി. ജയപാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കെ.പി. ബാലകൃഷ്ണ പൊതുവാൾ (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷെറീഫ് (ട്രഷറർ) എന്നിവരെയും സംസ്ഥാന കൺവെൻഷനിൽ തിരഞ്ഞെടുത്തു. ജി. സുധീഷ്‌കുമാറാണ് രക്ഷാധികാരി.

മറ്റ് ഭാരവാഹികൾ: സി. ബിജുലാൽ, പ്രസാദ് ആനന്ദഭവൻ (വർക്കിംഗ് പ്രസിഡന്റുമാർ), ബി. ജയധരൻ നായർ, ടി.എസ്. ബാഹുലേയൻ, കെ.എം. രാജ, അസീസ് മൂസ, പി.പി. അബ്ദുറഹ്മാൻ, എൻ. സുഗുണൻ, വി.ടി. ഹരിഹരൻ (വൈസ് പ്രസിഡന്റുമാർ), ജെ. റോയ്, കെ.യു. നാസർ, അനീഷ് ബി. നായർ, വി. വീരഭദ്രൻ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, മുഹമ്മദ് ഗസാലി, സ്‌കറിയ, സിൽഹാദ്, മുഹമ്മദ് ഷാജി, ഷിനാജ് റഹ്മാൻ (സെക്രട്ടറിമാർ).

മലിനീകരണ നിയന്ത്രണ നിയമങ്ങൾ ചെറുകിട ഹോട്ടലുകൾക്കുകൂടി പ്രായോഗികമാകുന്ന തരത്തിൽ ലഘൂകരിക്കണമെന്ന് വാർഷിക പൊതുയോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. മലിനജല, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സാധിക്കാത്ത ചെറുകിട ഹോട്ടലുകൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുസംവിധാനം ഏർപ്പെടുത്തണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളോ ശുചിത്വ മിഷനോ മുന്നോട്ടുവന്നാൽ കെ.എച്ച്.ആർ.എ സഹകരിക്കും. അംഗങ്ങൾക്കും തൊഴിലാളികൾക്കും 10 ലക്ഷം രൂപ നൽകുന്ന മരണാനന്തര സഹായ പദ്ധതി ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കാനും തീരുമാനിച്ചു.