ചോറ്റാനിക്കര : എരുവേലി സൗഹൃദ കൂട്ടായ്മ അംഗങ്ങളായ വൈശാഖിന്റെയും​ രാജേഷിന്റെയും 10-ാംചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ആർ. രാജേഷ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കാർത്തിക് നെടുമ്പിളിൽ സനുകാന്ത്, രജനി മനോഷ്. തുടങ്ങിയവർ സംസാരിച്ചു. സമൂഹത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികളെ ചടങ്ങിൽ ശ്രീകുമാർ മാരാത്ത് ആദരിച്ചു. അഭിലാഷ് കെ.വി. നന്ദി അറിയിച്ചു.