തൃപ്പൂണിത്തുറ: നവകേരള സദസിന്റെ ഭാഗമായി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ സംഘാടകസമിതി യോഗം ചേർന്നു. നവകേരള സദസിൽ പൊതുജന പങ്കാളിത്തം, നിവേദനങ്ങൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പാക്കുന്നതിന് മണ്ഡലത്തിൽ പൂർത്തീകരിക്കേണ്ട ക്രമീകരണങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.സുബ്രഹ്മണ്യൻ, സംഘാടകസമിതി വൈസ് ചെയർമാൻ ടി.സി.ഷിബു തുടങ്ങിയവർ പങ്കെടുത്തു. ജനുവരി രണ്ടിന് വൈകിട്ട് മൂന്നിന് തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്ര മൈതാനിയിലാണ് തൃപ്പൂണിത്തുറ നിയോജകമണ്ഡലതല നവകേരള സദസ്.