anusmaranam

കുമ്പളങ്ങി: പി.കെ.എസ് ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം.കെ. ശിവരാജൻ അനുസ്മരണയോഗം പി.കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടി.കെ. രാമകൃഷ്ണൻ കൾച്ചറൽ സെന്ററിൽ നടന്നു. പി.കെ.എസ് സംസ്ഥാന സെക്രട്ടറി സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. വി.ആർ. ശാലിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ് ബാബു, എം.പി. പത്രോസ്, പി.ഒ. സുരേന്ദ്രൻ, എൻ.സി. ഉഷാകുമാരി, കെ.വി. ഷീബൻ എന്നിവർ സംസാരിച്ചു.