പറവൂർ: കനറാ ബാങ്ക് പറവൂർ ശാഖാ മാനേജർ കോട്ടക്കകം ശങ്കരാടിൽ പരേതരായ ഉണ്ണിക്കൃഷ്ണൻ - സതീദേവി ദമ്പതികളുടെ മകൻ സതീഷിനെ (50) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ കണ്ണൻകുളങ്ങര കാളപ്പടിക്ക് സമീപമുള്ള വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സതീഷ് ഒറ്റയ്ക്കായിരുന്നു താമസം.
ബാങ്കിൽ എത്താത്തതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് ജീവനക്കാർ വീട്ടിലെത്തി തുറന്നുകിടന്ന ജനലിലൂടെ നോക്കിയപ്പോൾ നിലത്ത് കിടക്കുന്നതാണ് കണ്ടത്. പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലമുള്ള മരണമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭാര്യ: വിനീത (അദ്ധ്യാപിക, പുളിയനം ഗവ. എച്ച്.എസ്.എസ്). മക്കൾ: ശ്രീപാർവതി, ശ്രീഹരി.