jovana

ആലുവ: എം.എസ്.ജെ നിർമ്മല പ്രൊവിൻസ് അംഗവും മുൻ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ജോവാന (കെ.കെ. മേരി - 73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചുണങ്ങംവേലി എം.എസ്.ജെ നിർമ്മല പ്രൊവിൻഷ്യൽ ഹൗസിൽ. കോട്ടയം കുറവിലങ്ങാട് കുമ്പളക്കുഴിയിൽ പരേതരായ ദേവസ്യ കുര്യൻ - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചിന്നമ്മ മാത്യു, ഫിലോമിന ജോർജ്, ജോസ് സിറിയക്, ലിസി തോമസുകുട്ടി, സിസിലി ടോമി.