
കൊച്ചി: ബി.കോം, ബി.ബി.എ വിദ്യാർത്ഥികൾക്കായി അന്താരാഷ്ട്ര തലത്തിൽ ഏറെ തൊഴിൽ സാദ്ധ്യതയുള്ള ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് ഇൻ വെൽത്ത് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നതിന് യു.കെ ആസ്ഥാനമായ ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റും (സി.ഐ.എസ്.ഐ), ഗ്രീൻ ആപ്പിൾ സക്‌സസ് ഫാക്ടേഴ്‌സും രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.
സമ്മർദ്ദമില്ലാതെ ആസ്വാദ്യകരമായി പഠിച്ച് ആദ്യതവണ തന്നെ പരീക്ഷ പാസാകാനുള്ള തരത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സി.ഐ.എസ്.ഐ സ്ട്രാറ്റജിക് കൺസൾട്ടന്റ് ഡോ. ജോർജ് വി. ആന്റണി പറഞ്ഞു.