1
മുരളീധരൻ

പള്ളുരുത്തി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുമ്പളങ്ങി - കണ്ണമാലി കായലിൽവീണ് മരിച്ചു. കുമ്പളങ്ങി കൊഴിഞ്ഞവേലി വീട്ടിൽ കെ. എൻ. മുരളീധരനാണ് (60) മരിച്ചത്. ഇന്നലെ രാവിലെ ആറോടെയാണ് മുരളീധരൻ മത്സ്യബന്ധനത്തിന് പോയത്. വഞ്ചി ഒഴുകി നടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് ഇയാൾ വെള്ളത്തിൽ വീണെന്ന നിഗമനത്തിലെത്തിയത്. ഫയർഫോഴ്സും മുങ്ങൽവിദഗ്ദ്ധരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ വൈകീട്ട് 4.30 ഓടെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ശോഭ. മക്കൾ: നിഷ, നീതു. മരുമക്കൾ: വിനോജ്, രഞ്ജിത്ത്.