നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 30ലക്ഷത്തോളം രൂപയുടെ 529ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. എയർഏഷ്യ വിമാനത്തിൽ ബാങ്കോക്കിൽനിന്ന് കൊച്ചിയിലെത്തിയ കാസർകോട് സ്വദേശി മഹമൂദിൽനിന്നാണ് കസ്റ്റംസ് സ്പെഷ്യൽ ഇന്റലിജൻസിന്റെ പരിശോധനയിൽ സ്വർണം കണ്ടെത്തിയത്. അടുക്കളയിൽ ഉപയോഗിക്കുന്ന ഫ്രൈപാനിന്റെ ഹാൻഡിലിനകത്ത് ആറ് സ്വർണക്കമ്പികളാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു.