
പെരുമ്പാവൂർ: കൂവപ്പടി ബെത്‌ലഹേം അഭയഭവൻ അന്തേവാസിയായ 70 വയസോളമുള്ള ആൾ നിര്യാതനായി. കിടപ്പുരോഗിയായിരുന്നു. വടക്കൻ പറവൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മുഖേനയാണ് കഴിഞ്ഞ ഞായറാഴ്ച അഭയഭവനിൽ എത്തിയത്. പേരും സ്ഥലവും തിരിച്ചറിയാൻ കഴിയാത്ത വ്യക്തിയാണ്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഈ വ്യക്തിയെക്കുറിച്ച് അറിയാവുന്നവർ അഭയഭവനുമായി 7558037295. എന്ന നമ്പറിൽ മ്പന്ധപ്പെടണമെന്ന് ഡയറക്ടർ മേരി എസ്തപ്പാൻ അറിയിച്ചു.