1

പള്ളുരുത്തി: ഡോൺ റെസിഡന്റസ് അസോസിയേഷൻ ക്രിസ്മസ് ആഘോഷം മുൻ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. അക്വിനാസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് ജോണിനെ ചടങ്ങിൽ ആദരിച്ചു. തോമസ് കൊറശ്ശേരി ക്രിസ്മസ് സന്ദേശം നൽകി. തങ്കമ്മ ലുയിസ്, ഗീതാപ്രഭാകരൻ, ദീപം വത്സൻ, രംഭ ബോസ് , ജോഷി കൈതവളപ്പിൽ , കെ.പി. ആണ്ടി, കെ.വി. നെൽസൺ, മനു, പുഷ്പ തുടങ്ങിയവർ പ്രസംഗിച്ചു.