ആലുവ: കീഴ്മാട് പഞ്ചായത്തിൽ കൊവിഡ് രോഗി മരിച്ചതിന് പിന്നാലെ ആലുവ മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്നലെ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എടത്തല ഗ്രാമപഞ്ചായത്ത് 5, യു.സി കോളേജ് 1, കീഴ്മാട് 3, ശ്രീമൂലനഗരം 1, കാഞ്ഞൂർ 1, ചെങ്ങമനാട് 1, കടുങ്ങല്ലൂർ 1, കരുമാല്ലൂർ 1, കളമശേരി 8 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചവരെ നടത്തിയ പരിശോധന ഫലമാണിത്. കീഴ്മാടുള്ള കൊവിഡ് ബാധിതരിൽ ഒരാൾ ഡോക്ടറാണ്.

കീഴ്മാട് പഞ്ചായത്ത് അഞ്ചാംവാർഡിൽ താമസിച്ചിരുന്ന സൗന്ദർരാജ് (61) കൊവിഡ് ബാധിച്ച് കഴിഞ്ഞദിവസം മരണമടഞ്ഞു.