തൃപ്പൂണിത്തുറ: സർവമത സാഹോദര്യ ദേശവിളക്ക്, മാർക്കറ്റിനു സമീപമുള്ള പൊയ്ന്തറ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചാലക്കുടി കാരപ്പാടം ആഷിക് ശാന്തിയുടെ കാർമ്മികത്വത്തിൽ നാളെ നടക്കും. രാവിലെ 5.30 ന് ഗണപതിഹോമം, കാൽനാട്ട് കർമ്മം, വൈകിട്ട് 6.30 ന് ശാസ്താംപാട്ട്, 7.30 ന് ദീപാരാധന തുടർന്ന് പ്രസാദഊട്ട്, 8.30 ന് ചാലക്കുടി ചന്ദ്രമൗലി സ്വരലയ അവതരിപ്പിക്കുന്ന ചിന്ത് പാട്ട്, 12 ന് എതിരേല്പും താലവും.