h

ചോറ്റാനിക്കര : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അങ്കണവാടി മനോഹരമാക്കി തിരുവാണിയൂർ ഗ്ലോബൽ പബ്ളിക് സ്‌കൂൾ വിദ്യാർത്ഥികൾ.

മുളന്തുരുത്തി പഞ്ചായത്തിലെ വള്ളക്കുരിശ് പതിനാറാം വാർഡിലെ നമ്പർ 28 അങ്കണവാടിയുടെ ഭിത്തികളാണ് ചായം പൂശിയും മനോഹര ചിത്രങ്ങൾ വരച്ചും സുന്ദരമാക്കിയത്. സ്‌കൂളിലെ കിഡ്‌സ് ഫോർ കൊച്ചി കൂട്ടായ്മയുടെ ഭാഗമായ 12 കുട്ടികൾ ചേർന്നാണ് വേറിട്ട നിലയിൽ ക്രിസ്മസ് ആഘോഷം ഒരുക്കിയത്.

വാർഡ് അംഗവും പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ബിനി ഷാജി ഉദ്ഘാടനം നിർവഹിച്ചു. അങ്കണവാടി അദ്ധ്യാപിക അംബിക, ജി.പി.എസ് അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.