ആലുവ: തപസ്യകലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കവി ഇ.കെ. രാജവർമ്മയുടെ ആറാമത് പുസ്തകമായ 'ഷഷ്ടാംഗം' കഥാസമാഹാരം നോവലിസ്റ്റ് സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ഫെഡറൽ ബാങ്ക് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ കെ.കെ. അജിത് കുമാർ പുസ്തകം ഏറ്റുവാങ്ങി.
കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം ഐ.എസ്. കുണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്‌സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ ആമുഖ പ്രഭാഷണം നടത്തി. ഡോ.കെ.ആർ. സജിത പുസ്തകപരിചയം നടത്തി. റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്, ഫിസാറ്റ് പ്രിൻസിപ്പൽ ഡോ.മിനി എന്നിവർ സംസാരിച്ചു.