വൈപ്പിൻ: ഞാറക്കൽ ഗവ. ആശുപത്രിയിൽ രണ്ട് പുതിയ ഡോക്ടർമാരെക്കൂടി നിയമിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തും ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയും ചേർന്നാണ് രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയത്. നിലവിൽ ഏഴ് ഡോക്ടർമാരുണ്ട്. ഇതുകൂടാതെ നാഷണൽ ഹെൽത്ത് മിഷന്റെ ഒരു ഡോക്ടർ കൂടിയെത്തും. ഇതോടെ ആശുപത്രിയിൽ പത്ത് ഡോക്ടർമാരുടെ സേവനവും 24 മണിക്കൂർ ചികിത്സയും ലഭ്യമാകും.