വൈപ്പിൻ: പള്ളിപ്പുറം സെഫാനിയ ചാരിറ്റബിൾ ട്രസ്റ്റ് 10ാം വാർഷികസമ്മേളനവും ക്രിസ്മസിന് മുന്നോടിയായി 75 വയസ് കഴിഞ്ഞവരെ സംഘടിപ്പിച്ചുള്ള സായംപ്രഭയും ഫാ.പ്രിൻസ് പടമാട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ജോസഫ് ഡെറിൻ അദ്ധ്യക്ഷത വഹിച്ചു.
ഫാ. ബെഞ്ചമിൻ ഇലഞ്ഞിക്കൽ കാർമ്മികത്വം വഹിച്ചു. കോട്ടപ്പുറം രൂപതാ അഡ്മിനിസ്‌ട്രേറ്ററും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്‌സ് വടക്കുംതല ക്രിസ്മസ് സന്ദേശം നൽകി. ഡോ. സിജു ജോർജ് അറക്കൽ, സിപ്പി പള്ളിപ്പുറം, പി.വി.ജോർജ്, ഫാ. ടോണി പിൻഹീറോ, ഫാ.ബിയോൺ തോമസ്, പ്രൊഫ. മിലൻ ഫ്രാൻസിസ്, മേരി മോൺസി എന്നിവർ സംസാരിച്ചു.