വൈപ്പിൻ: നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ എൽ.എൻ.ജി പെട്രോ നെറ്റ് 3 വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചു. എൽ.എൻ.ജി പെട്രോനെറ്റ് സീനിയർ മാനേജർ ആശിഷ്ഗുപ്ത ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വി.സി.പ്രസന്നകുമാരൻ, ഹെഡ്മിസ്ട്രസ് ശ്രീഭദ്ര, പ്രിൻസിപ്പൽ പി.മിനി, വി.ജി. പ്രദീപ്, സേതുരാമൻ, കൃഷ്ണകുമാർ, പി.ബി.ഐശ്വര്യ, വി.സംഗീത എന്നിവർ സംസാരിച്ചു.