തൃപ്പൂണിത്തുറ: സേവാഭാരതി തൃപ്പൂണിത്തുറയും പൂർവ സൈനിക് പരിഷത്തും സംയുക്തമായി ഇന്ത്യൻ സായുധ സേനയുടെ അഗ്നിപഥ് പദ്ധതിയുടെ ബോധവത്കരണ ക്ലാസ് നാളെ രാവിലെ 9 ന് തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ റോഡിലെ സേവാഭാരതിയിൽ സംഘടിപ്പിക്കുന്നു. ഇന്ത്യൻ നേവി റിട്ട. ഏറോനോട്ടിക്കൽ എൻജിനിയർ എൻ. വിമൽ കുമാർ ക്ലാസ് നയിക്കും. 18 നും 23 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.