
കൊച്ച: യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് സംസ്ഥാന സമിതി സംഘടിപ്പിച്ച ക്രിസ്റ്റി ഫെർണാണ്ടസ് അനുസ്‌മരണം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.ബി കോശി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇൻ ചീഫ് മാർഷൽ ഡിക്കൂഞ്ഞ അദ്ധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, ഫാ. ഡഗ്ലസ് പിൻഹീറോ, റിട്ടയേഡ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ഡോ. ബ്രാൻസൺ കൊറി, ഇഗ്‌നേഷ്യസ് ഗോൺസാൽവസ്, ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഹൈസിൽ ഡിക്രൂസ് സ്വാഗതവും വൈസ് പ്രസിഡന്റ് ലൂയിസ് നന്ദിയും പറഞ്ഞു.