
ഐ.ഐ.ടി, മദ്രാസ് സ്‌പോർട്‌സ് സയൻസിൽ ഫെബ്രുവരി 19ന് 7 പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നു. പ്രവേശനത്തിന് പ്രത്യേക പരീക്ഷകളില്ല. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ ചെയ്യാം. NPTEL വെബ്‌സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ. കോച്ചുകൾ, അത്‌ലറ്റുകൾ, ഫിസിയോ തെറാപ്പിസ്റ്റുകൾ, നുട്രീഷനിസ്റ്റുകൾ, പരിശീലകർ എന്നിവർക്ക് കോഴ്‌സ് ഏറെ പ്രയോജനപ്പെടും. സ്‌പോർട്‌സ് ന്യൂട്രിഷൻ, ട്രെയിനിംഗ്, മാനേജ്മന്റ്, പെർഫോർമൻസ്, ഫിസിയോളജി എന്നിവ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. www.nptel.ac.in/courses.
അമൃത ബി.ടെക് & എം.ബി.എ
അമൃത വിശ്വവിദ്യാപീഠം എൻജിനിയറിംഗ് പ്രവേശനത്തിനുവേണ്ടി നടത്തുന്ന അമൃത എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഒന്നാം ഘട്ടം ജനുവരി 16- 22 വരെയും, രണ്ടാം ഘട്ടം മേയ് 10 -14 വരെയും നടക്കും. ജെ.ഇ.ഇ മെയിൻ 2024 സ്‌കോറും അഡ്മിഷനുവേണ്ടി പരിഗണിക്കും.www.amrita.edu/btech. എം.ബി.എ പ്രവേശനത്തിനുള്ള അമൃത പൊതു അഭിരുചി പരീക്ഷ 2024 ഫെബ്രുവരിയിൽ നടക്കും. എ.ഐ & ബിസിനസ് അനലിറ്റിക്‌സ്, ഓപ്പറേഷൻസ് &സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഫിനാൻസ്, മാർക്കറ്റിംഗ്, എച്ച്.ആർ.എം എന്നിവയിൽ സ്‌പെഷ്യലൈസേഷനുകളുണ്ട്. CAT, XAT, MAT, GMAT, GRE സ്‌കോറുകളിലൊന്ന് അഡ്മിഷന് പരിഗണിക്കും. www.amrita.edu/mba.
ഇന്റഗ്രേറ്റഡ് എം.ടെക് @ ഐ.ഐ.ഐ.ടി, കോട്ടയം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി, കോട്ടയം എ.ഐ, ഡാറ്റ സയൻസ് എന്നിവയിൽ തൊഴിലുള്ളവർക്കായി ഇന്റഗ്രേറ്റഡ് എം.ടെക് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു തലത്തിൽ കണക്ക് പഠിച്ചിരിക്കണം. അപേക്ഷാഫീസ് പെൺകുട്ടികൾക്ക് 500 രൂപയും മറ്റുള്ളവർക്ക് 1000 രൂപയുമാണ്. ഓൺലൈൻ ക്‌ളാസുകൾ ആഴ്ചയിൽ ഒഴിവു ദിവസങ്ങളിലുണ്ടാകും. ദേശീയ തലത്തിലുള്ള ഓൺലൈൻ പ്രവേശന പരീക്ഷയിലൂടെയാണ് സെലക്ഷൻ. 2024 ജനുവരി നാലു വരെ അപേക്ഷിക്കാം. www.iiitkottayam.ac.in/imtech
ബി.ടെക് ഇൻ എ.ഐ & ഡാറ്റ സയൻസ്
ഐ.ഐ.ടി ഖരഗ്പൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് എന്നിവയിൽ ബി.ടെക് കോഴ്‌സ് ആരംഭിക്കുന്നു. ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ പ്രക്രിയ.
പരസ്യചിത്ര നിർമ്മാണത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: തദ്ദേശ വകുപ്പിന്റെ അതിദാരിദ്ര നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള പരസ്യചിത്രങ്ങൾ നിർമ്മിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. പരസ്യചിത്ര നിർമ്മാണ മേഖലയിൽ പ്രവൃത്തിപരിചയമുള്ളതും സർക്കാർ പരസ്യങ്ങൾ ചെയ്യാനാവശ്യമായ യോഗ്യതയുള്ളതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. സ്ക്രിപ്റ്റ്, നിർമ്മാണ ചെലവ് സംബന്ധിച്ച എസ്റ്റിമേറ്റ് എന്നിവ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 26ന് മുമ്പായി പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ (നാലാം നില), നന്ദൻകോട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അതിദാരിദ്ര്യ നിർമാർജന പദ്ധതി സംബന്ധിച്ച് വിശദാംശങ്ങൾ https://epip.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.